
ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന് കുടുംബം.
വീഴ്ചവരുത്തിയ ഡോക്ടർമാർക്കെതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് മാതാവ് സുറുമി ആരോപിച്ചു.
അന്വേഷണ റിപ്പോർട്ടിൽ ഡോക്ടർമാർക്കെതിരെ നടപടിക്ക് ശിപാർഷ ഉണ്ടായിരുന്നു.
മൂന്നുമാസമായി ഡോക്ടർമാർക്ക് എതിരെ നടപടിയില്ല.
കുറ്റക്കാരെ സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പെന്ന് കുഞ്ഞിന്റെ പിതാവ് അനീഷ് പറഞ്ഞു.
ആറ് മാസം പ്രായമായ കുഞ്ഞ് ഇപ്പോഴും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് -സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്.
കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല,
വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല.
മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്.
കാലിനും കൈക്കും വളവുണ്ട്.
പരാതിയില്‍ നേരത്തെ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു.
ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തത്.
ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പും അന്വേഷണം നടത്തിയത്.
അപകടസാധ്യത അറിയിക്കുന്നതിൽ പരാജയപ്പെട്ട രണ്ട് ഗൈനക്കോളജിസ്റ്റുകൾക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തിരുന്നു.
ഡോ. സി വി പുഷ്പ കുമാരി, ഡോ. ......
2010ൽ ഏഴാംക്ലാസ് പഠിക്കുമ്പോഴാണ് അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിലാണ് പാർവതിയുടെ വലതു കൈ നഷ്ടമായത്.
കൈക്ക് ഗുരുതരമായി പരിക്കേറ്റ പാർവ്വതിയുടെ വലുതു കൈ മുട്ടിന് താഴെ വച്ച് മുറിച്ചുമാറ്റി.
ഈ സ്ഥാനത്ത് കൃത്രിമ കൈയാണ് ഇപ്പോഴുള്ളത്.
ഇടംകൈ ഉപയോഗിച്ചായിരുന്നു പാർവതിയുടെ തുടർന്നുള്ള പഠനം.
എഴുതാനടക്കം ഇടംകൈയായിരുന്നു കരുത്ത്.
പഠനത്തിൽ മിടുക്കിയായ പാർവതി തൻറെ രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്.
ആലപ്പുഴ കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസിൽദാർ അമ്പലപ്പുഴ കോമന അമ്പാടിയിൽ കെ.എസ് ഗോപകുമാറിന്റെയും കാക്കാഴം ഗവ. എച്ച്എസ്എസിലെ അധ്യാപിക ശ്രീകല എസ്. ......
മീൻ കയറ്റിവന്ന മിനിടെമ്പോ ഇടിച്ച് സ്വകാര്യ ആശുപത്രിയിലെ ട്രയിനറായ സ്കൂട്ടർ യാത്രക്കാരന് ഭാരുണാന്ത്യം.
എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവൻ്റെ പ്രീതയുടെയും മകൻ രോഹിത് സജീവാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ന് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് എസ്എൻഡിപി കുട്ടനാട് സൗത്ത് യൂണിയൻ ഓഫീസിന് സമീപത്തു വെച്ചാണ് അപകടം.
അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റി വന്ന മിനിടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ......
മന്ത്രിയും ചങ്ങനാശ്ശേരി എംഎൽഎയുമായിരുന്ന പരേതനായ സി എഫ് തോമസിന്റെ മകൾ അഡ്വ: സിനി തോമസ് അന്തരിച്ചു.......
ആലപ്പുഴ തലവടി സ്വദേശിയുടെ മരണം കോളറ ബാധമൂലമല്ലെന്ന് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. തലവടി സ്വദേശി പി.ജി.......
ചേർത്തല: സംസ്ഥാനത്ത് ഇടതുഭരണം തുടരാനുള്ള സാധ്യതയുണ്ടെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. എന്നാൽ, അതിനായി നാമം ജപിച്ചാൽ പോര, ജനവിശ്വാസമർപ്പിച്ചു പ്രവർത്തിക്കണമെന്നും മുൻ മന്ത്രികൂടിയായ ജി സുധാകരൻ പറഞ്ഞു. ......
പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് തുറന്ന് തിരുത്തിയിട്ടുണ്ടെന്ന വാദത്തിൽ മലക്കംമറിഞ്ഞ് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. എൻജിഒ യൂണിയന്റെ സമ്മേളനത്തിൽ പ്രസംഗിക്കവെയാണ് മുൻ മന്ത്രി കൂടിയായ ജി സുധാകരൻ പോസ്റ്റൽ ബാലറ്റ് തുറന്നു നേക്കിയിരുന്നു എന്ന് വെളിപ്പെടുത്തിയത്. ......